ആദായ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ജൂണ്‍ 30വരെ സമയം ദീര്‍ഘിപ്പിച്ചു
സാമ്പത്തിക വര്‍ഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ജൂണ്‍ 30വരെ സമയം ദീര്‍ഘിപ്പിച്ചു.സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ആണ് നിക്ഷേപം നടത്താനുള്ള അവസാനതിയായിരുന്നത്. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തിയതി നീട്ടിനല്‍കിയത്. നിലവില്‍ ആദായനികുതിയിളവിനുള്ള നിക്ഷേപം നടത്താത്തവര്‍ക്ക് ഇത് ഗുണകരമാകും. ജൂണ്‍ 30വരെ സമയമുള്ളതിനാല്‍ തിരിക്കിട്ട് അതിന് ശ്രമിക്കേണ്ടതുമില്ല.
പിപിഎഫ് ഉള്‍പ്പടെയുള്ളവയില്‍ നിക്ഷേപിക്കാന്‍ മാര്‍ച്ച് അവസാന ആഴ്ചയില്‍ വന്‍തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനാല്‍ മാര്‍ച്ച് 30നുള്ളില്‍ നിക്ഷേപംനടത്താന്‍ പ്രയാസമായതിനാലാണ് തിയതി നീട്ടിയത്. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിമിതമായാണ് നടക്കുന്നത്. മ്യൂച്വല്‍ ഫണ്ട് ഹൗസുകളുടെയും രജിസ്ട്രാര്‍മാരുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുമില്ല. നിക്ഷേപകരോട് ഓണ്‍ലൈനില്‍ ഇടപാട് നടത്താനാണ് ആവശ്യപ്പെടുന്നത്. തിയതി നീട്ടിനല്‍കിയത് മുതിര്‍ന്ന പൗരന്മാര്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയത്തവര്‍ക്കും ഗുണകരമാകും.
"
https://www.facebook.com/Malayalivartha