ഓഹരി സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തിലേക്ക്.... സെന്‍സെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്‍ 8361ലും
കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങള്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമായി. സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെന്‍സെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്‍ 8361ലുമെത്തി. ബിഎസ്ഇയിലെ 225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 670 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. സൂചിക 4.12ശതമാനം നഷ്ടത്തിലാണ്. സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു.
ഏഷ്യന്‍ സൂചികകളിലും നഷ്ടം പ്രകടമാണ്. നിക്കി മൂന്നുശതമാനവും ഹാങ്സെങ് 1.19ശതമാനവും കോസ്പി 1.51 ശതമാനവും ഷാങ്ഹായ് 1.59 ശതമാനവും നഷ്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി ഓട്ടോ 4.09ശതമാനവും എഫ്എംസിജി 1.19ശതമാനവും ലോഹം 3.86ശതമാനവും ഓയില്‍ആന്‍ഡ്ഗ്യാസ് 2.72ശതമാനവും നഷ്ടത്തിലാണ്.
ബജാജ് ഫിനാന്‍സാണ് കനത്ത നഷ്ടത്തില്‍. ഓഹരി വില 9.50ശതമാനം താഴ്ന്നു. എംആന്‍ഡ്എം, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha