ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815ലും നിഫ്റ്റി 338 പോയന്റ് നേട്ടത്തില്‍
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 1224 പോയന്റ് കുതിച്ച് 28815ലും നിഫ്റ്റി 338 പോയന്റ് നേട്ടത്തില്‍ 8400 കടന്നു. ബിഎസ്ഇയിലെ 766 കമ്ബനികളുടെ ഓഹരികള്‍ നേട്ടം നേടി . 93 ഓഹരികള്‍ നഷ്ടത്തിലാണ് . 35 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും നേട്ടം നേടി .
ഏഷ്യന്‍ സൂചികകളായ നിക്കി, ഹാങ്സെങ്, ഷാങ്ഹായ്, കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകള്‍ വന്നതാണ് സൂചികകള്‍ക്ക് തുണയായത്.
https://www.facebook.com/Malayalivartha