ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തില്‍ 8,970ലുമാണ് വ്യാപാരം
നീണ്ട അവധികഴിഞ്ഞശേഷമുള്ള പുതിയ ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 503 പോയന്റ് താഴ്ന്ന് 30,656ലും നിഫ്റ്റി 141 പോയന്റ് നഷ്ടത്തില്‍ 8,970ലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റര്ടെയ്ന്മെന്റ്, ബജാജ് ഫിനാന്‍സ്, എംആന്‍ഡ്എം, മാരുതി സുസുകി, ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, സിപ്ല, ഇന്‍ഫോസിസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകള്‍ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha