കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 253 പോയന്റ് നേട്ടത്തില്‍ 31854ലിലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 9319ലുമെത്തി
കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 253 പോയന്റ് നേട്ടത്തില്‍ 31854ലിലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 9319ലുമെത്തി. ബിഎസ്ഇയിലെ 1047 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 431 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, വേദാന്ത, എച്ച്സിഎല്‍ ടെക്, ശ്രീ സിമെന്റ്, ബ്രിട്ടാനിയ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഭാരതി ഇന്‍ഫ്രടെല്‍, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഗെയില്‍, സിപ്ല്, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha