ഓഹരി വിപണിയില്‍ കനത്ത നഷ്ടം... സെന്‍സെക്സ് 832 പോയന്റ് നഷ്ടത്തില്‍ 30815ലും നിഫ്റ്റി 235 പോയന്റ് താഴ്ന്ന് 9026ലുമാണ് വ്യാപാരം
തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്സ് 832 പോയന്റ് നഷ്ടത്തില്‍ 30815ലും നിഫ്റ്റി 235 പോയന്റ് താഴ്ന്ന് 9026ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 605 ഓഹരികള്‍ നഷ്ടത്തിലുമാണ്. 31 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് നാലുശതമാനവും ഐടി രണ്ടര ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ രണ്ടരശതമനത്തോളവും നഷ്ടത്തിലാണ്.
ഇന്റസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, മാരുതി സുസുകി, ഗെയില്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha