കുടിശ്ശികക്കാരായ കമ്പനികളുടെ ഓഹരി ബാങ്കുകള്‍ക്ക് സ്വന്തമാക്കാന്‍ അനുമതി
വായ്പാകുടിശ്ശികയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബാധ്യതയ്ക്ക് തുല്യമായ ഓഹരി സ്വന്തമാക്കാന്‍ ബാങ്കുകള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) അനുമതി നല്‍കി.
ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന സെബി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ബാധ്യത ഓഹരിയാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. കിട്ടാക്കടത്തില്‍ വലയുന്ന പൊതുമേഖലാബാങ്കുകള്‍ക്ക് നിഷ്‌ക്രിയ ആസ്തിയുടെ അളവ് കുറയ്ക്കാന്‍ പുതിയ തീരുമാനം സഹായകമാകും. വായ്പ തിരിച്ചടയ്ക്കാനാവാതെ പ്രതിസന്ധിയിലായ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഏറ്റെടുക്കാനാണ് ബാങ്കുകള്‍ക്ക് അവസരമൊരുങ്ങുക.
സെബി തയ്യാറാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ബാധ്യതയുള്ള സ്ഥാപനങ്ങളുടെ ഓഹരിമൂല്യം നിശ്ചയിക്കുന്നത്. ചുരുങ്ങിയത് 51 ശതമാനം ഓഹരിയെങ്കിലും ഏറ്റെടുക്കാനാണ് സെബി നിര്‍ദേശിച്ചിരിക്കുന്നത് . ഇതുവഴി ബാങ്കിന്റെ സാമ്പത്തിക താത്പര്യം സംരക്ഷിക്കാന്‍ കഴിയും. കുടിശ്ശികക്കാരായ കമ്പനികളുടെ ഓഹരി ബാങ്കുകള്‍ക്ക് സ്വന്തമാക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha