ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു...സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 31478ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 9224ലിലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 31478ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 9224ലിലുമാണ് വ്യാപാരം നടക്കുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റ്, ബ്രിട്ടാനിയ, യുപിഎല്‍, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, വേദാന്ത, ഐഒസി, ഹിന്‍ഡാല്‍കോ, ടിസിഎസ്, കോള്‍ ഇന്ത്യ, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടൈറ്റാന്‍ കമ്പനി, എംആന്‍ഡ്എം, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 304 ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ബിഎസ്ഇ സ്മോള്‍ക്യാപ്, മിഡക്യാപ് സൂചികകളെല്ലാം നേട്ടത്തിലാണ്.
കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ബ്രിട്ടാനിയ, ഭാരതി ഇന്‍ഫ്രടെല്‍, ഹാത് വെ കേബിള്‍ തുടങ്ങി ഏഴുകമ്പനികളാണ് ഇന്ന് പ്രവര്‍ത്തനഫലംപുറത്തുവിടുന്നത്. റിലയന്‍സ്-ഫേസ്ബുക്ക് ഡീല്‍ പുറത്തുവന്നതിനെതുടര്‍ന്ന് കഴിഞ്ഞദിവസം സെന്‍സെക്സ് 743 പോയന്റ് നേട്ടമുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha