സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ആര്‍ബിഐക്കുള്ള നിയന്ത്രണം മാറ്റിയേക്കും
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ റിസര്‍വ് ബാങ്കിനുള്ള നിയന്ത്രണ അധികാരം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അതേസമയം, മറ്റ് സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലുമുള്ള ആര്‍ബിഐയുടെ നിയന്ത്രണം തുടരുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നതിന്റെ സൂചനകള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ നല്‍കിയിരുന്നു. പണ വിപണിയുടെ നിയന്ത്രണംകൂടി സെബിയ്ക്ക് നല്‍കുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കടപ്പത്ര വിപണി ശാക്തീകരിക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, ആര്‍ബിഐയില്‍നിന്ന് സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ നിയന്ത്രണം നീക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha