ഓഹരി വിപണി നേട്ടത്തില്‍... സെന്‍സെക്സ് 793 പോയന്റ് നേട്ടത്തില്‍ 33504ലിലും നിഫ്റ്റി 225 പോയന്റ് ഉയര്‍ന്ന് 9778ലുമാണ് വ്യാപാരം
ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്സ് 793 പോയന്റ് നേട്ടത്തില്‍ 33504ലിലും നിഫ്റ്റി 225 പോയന്റ് ഉയര്‍ന്ന് 9778ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ഓഹരി സൂചികകള്‍ക്ക് തുണയായത്. റെംഡെസിവിറിന് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന കണ്ടെത്തല്‍ വിപണിയില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. .ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക് , ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആന്‍ഡ്എം, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ടെക് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha