ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 1441 പോയന്റ് നഷ്ടത്തില്‍ 32275ലും നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 1441 പോയന്റ് നഷ്ടത്തില്‍ 32275ലും നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443ലുമാണ് വ്യാപാരം
ആരംഭിച്ചത്.ബിഎസ്ഇയിലെ 1138 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 291 ഓഹരികള്‍ നേട്ടത്തിലുമാണ്. 62 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക് മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. സിപ്ല, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
നിഫ്റ്റി ബാങ്ക് സൂചിക ആറുശതമാനത്തോളം നഷ്ടത്തിലാണ്. ഐടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്. യുഎസ്-ചൈന തര്‍ക്കവും രാജ്യമൊട്ടാകെ അടച്ചിടല്‍ നിട്ടിയതും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തുവെന്നുവേണം കരുതാന്‍. കനത്ത വില്പന സമ്മര്‍ദവും വിപണിയെ ബാധിച്ചു. മൂന്നുദിവസത്തെ അവധിക്കുശേഷമാണ് ഓഹരി വിപണി തിങ്കളാഴ്ച സജീവമായത്.
"
https://www.facebook.com/Malayalivartha