ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന് 31169ലും നിഫ്റ്റി 85 പോയന്റ് നഷ്ടത്തില്‍ 9122ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന് 31169ലും നിഫ്റ്റി 85 പോയന്റ് നഷ്ടത്തില്‍ 9122ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 459 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 595 ഓഹരികള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഉയര്‍ത്തിയത് എണ്ണവിപണനക്കമ്പനികളുടെ ഓഹരി വിലയെ ബാധിച്ചു. ബിപിസിഎല്‍, ഐഒസി, ഐടിസി, ആക്സിസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, കോള്‍ ഇന്ത്യ, എംആന്‍ഡ്എം, ബജാജ് ഓട്ടോ, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. അദാനി പോര്‍ട്സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, സിപ്ല, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha