റിട്ടേണ്‍ നല്‍കാത്തവര്‍ക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്
വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആദായനികുതി വകുപ്പ്. ജൂലായ് 31ന് റിട്ടേണ്‍ നല്‍കാത്തവര്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം റിട്ടേണ്‍ നല്‍കാത്തവര്‍ക്ക് 5000 രൂപ പിഴയടക്കമുള്ള നിയമനടപിടകള്‍ നേരിടേണ്ടിവരും.
2013-14 സാമ്പത്തിക വര്‍ഷത്തെ നികുതി ഇഫയല്‍ ചെയ്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും മാര്‍ച്ച് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. വൈകി റിട്ടേണ്‍ നല്‍കുന്നവര്‍ക്ക് ഭാവിയില്‍ അത് തിരുത്താന്‍ കഴിയില്ല. റീഫണ്ട് അനുവദിക്കുകയുമില്ല.
റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരെ കണ്ടെത്താനായി രണ്ട് വര്‍ഷം മുമ്പ് പ്രത്യേക സംവിധാനം നികുതി വകുപ്പ് ആരംഭിച്ചിരുന്നു. \'നോണ്‍ ഫയലേഴ്‌സ് ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം\' എന്ന പദ്ധതിയിലൂടെ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പിഴവ് വരുത്തിയവരെ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha