ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു... സെന്‍സെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിലും
ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തില്‍ 9080ലുമെത്തി. ലോക്ക്ഡൗണ്‍ മെയ് 17വരെ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടാണ് വിപണിയെ ബാധിച്ചത്. അതോടൊപ്പം ഏഷ്യന്‍ സൂചികകള്‍ നഷ്ടത്തിലായതും സൂചികകളുടെ കരുത്തുചോര്‍ത്തി.
ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1068 ഓഹരികള്‍ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. യുപിഎല്‍, വേദാന്ത, എന്‍ടിപിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഐടി, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha