ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 115 പോയന്റ് താഴ്ന്ന് 31,006ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തില്‍ 9110 പോയന്റിലുമാണ് വ്യാപാരം
രണ്ടാംഘട്ട പാക്കേജിനും ഓഹരി വിപണിയെ സ്വാധീനിക്കാനായില്ല. സെന്‍സെക്സ് 115 പോയന്റ് താഴ്ന്ന് 31,006ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തില്‍ 9110 പോയന്റിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 477 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 192 ഓഹരികള്‍ നഷ്ടത്തിലുമാണ്. 40 ഓഹരികള്‍ക്ക മാറ്റമില്ല. എംആന്റ്എം, ഭാരതി ഇന്‍ഫ്രടെല്‍, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ഐഒസി, എച്ച്ഡിഎഫ്സി, നെസ് ലെ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ ബാങ്ക്, ഓട്ടോ, എഫ്എംസിജി, ലോഹം തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha