രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഒരു ഡോളറിന് 58.50 രൂപ
ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്നു. ഇപ്പോഴത്തെ നിലയനുസരിച്ച് ഒരു ഡോളറിന് 58.50 രൂപയാണ്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്‌ചയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഒമ്പത് ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്. ഇതോടെ ഇറക്കുമതി ചെലവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് 35 പൈസ താഴ്‌ന്ന് 58.50 ല്‍ എത്തിയത്.
ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണം. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞഥും പ്രതികൂലമായി ബാധിക്കാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും മൂല്യച്യുതി ഉണ്ടാകുമെന്ന ആശങ്കയുണ്ട്. മൂല്യച്യുതി തുടര്‍ന്നാല്‍ റിസര്‍വ് ബേങ്ക് വിപണിയില്‍ ഇടപെട്ടേക്കും.
https://www.facebook.com/Malayalivartha