മൈക്രോമാക്‌സ് ഓഹരികള്‍ വാങ്ങാന്‍ സോഫ്റ്റ് ബാങ്ക്
ജപ്പാന്‍ ആസ്ഥാനമായ ടെലികോം കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുത്തേക്കും. ആകെ 60,000 കോടി രൂപയുടെ ഓഹരികള്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ചെലവുകുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്ന മൈക്രോമാക്‌സ് ഇന്ത്യയില്‍ ഇന്‍ഫോമാറ്റിക്‌സ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി കടുത്ത മത്സരമാണ് കാഴ്‌ചെവയ്ക്കുന്നത്. 500 കോടി ഡോളറിന്റെ (3.1 ലക്ഷം കോടി രൂപ) ആസ്തിയാണ് മൈക്രോമാക്‌സിന് കണക്കാക്കുന്നത്.
അതേസമയം, ഏറ്റെടുക്കലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ മൈക്രോമാക്‌സും സോഫ്റ്റ് ബാങ്കും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha