മൂന്നുദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങി... സെന്‍സെക്സ് 389 പോയന്റ് ഉയര്‍ന്ന് 31061ലും നിഫ്റ്റി 115.25 പോയന്റ് നേട്ടത്തില്‍ 9154ലിലുമാണ് വ്യാപാരം
മൂന്നുദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെന്‍സെക്സ് 389 പോയന്റ് ഉയര്‍ന്ന് 31061ലും നിഫ്റ്റി 115.25 പോയന്റ് നേട്ടത്തില്‍ 9154ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 601 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 176 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല.ജെഎസ് ഡബ്ല്യു സ്റ്റീല്‍, ഐടിസി, ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്സ്, അള്‍ട്രടെക്ക് സിമെന്റ്, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, സീ എന്റര്‍ടെയ്ന്‍മെന്റ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha