റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം: നാളെ മുതല്‍ കൂലി കൂടും
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ റെയില്‍വേ വഴിയുള്ള നിശ്ചിത ഇനങ്ങളുടെ ചരക്കു നീക്കത്തിന് ഫീസ് വര്‍ദ്ധിക്കും. കല്‍ക്കരി, സിമെന്റ്, യൂറിയ, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവയുടെ ഫീസാണ് കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു കുത്തനെ വര്‍ദ്ധിപ്പിച്ചത്.
ഭക്ഷ്യ ധാന്യങ്ങള്‍ക്കും യൂറിയയ്ക്കും പത്ത് ശതമാനം വര്‍ദ്ധനയാണ് ഫീസിലുണ്ടാകുന്നത്. കല്‍ക്കരി നീക്കത്തിന് 6.3 ശതമാനം അധികം തുക നല്‍കണം. സിമെന്റ് നീക്കത്തില്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധന 2.7 ശതമാനമാണ്. മൊത്തം 4,000 കോടി രൂപയാണ് ഫീസ് വര്‍ദ്ധിപ്പിച്ചതിലൂടെ റെയില്‍വേക്ക് അധികമായി ലഭിക്കുക. ചരക്കുകൂലി വര്‍ദ്ധിപ്പിച്ചത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് രൂക്ഷമായി ബാധിക്കുക. അവശ്യ സാധനങ്ങള്‍ക്കിവിടെ വില വര്‍ദ്ധിക്കും. പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് നിലവിലെ അഞ്ച് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താനും റെയില്‍വേ തീരുമാനിച്ചിരുന്നു. നാളെ മുതല്‍ പ്‌ളാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാന്‍ പത്ത് രൂപ നല്‍കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha