ഓഹരി വിപണിയില്‍ ഉണര്‍വ്... സെന്‍സെക്സ് 878 പോയന്റ് നേട്ടത്തില്‍ 33301ലും നിഫ്റ്റി 248 പോയന്റ് ഉയര്‍ന്ന് 9828ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 33,000 തിരിച്ചുപിടിച്ചു.സെന്‍സെക്സ് 878 പോയന്റ് നേട്ടത്തില്‍ 33301ലും നിഫ്റ്റി 248 പോയന്റ് ഉയര്‍ന്ന് 9828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1401 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 213 ഓഹരികള്‍ നഷ്ടത്തിലുമാണ്. ജെഎസ്ഡബ്ലിയു സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ തുടങ്ങിയ ഓഹരികാളണ് നേട്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
വീ ഗാര്‍ഡ്, ഓറിയന്റ് ഇലക്ട്രിക് തുടങ്ങിയ 12 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
https://www.facebook.com/Malayalivartha