ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 274 പോയന്റ് നേട്ടത്തില്‍ 33595ലും നിഫ്റ്റി 84 പോയന്റ് ഉര്‍ന്ന് 9908ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 274 പോയന്റ് നേട്ടത്തില്‍ 33595ലും നിഫ്റ്റി 84 പോയന്റ് ഉര്‍ന്ന് 9908ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 939 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 261 ഓഹരികള്‍ നഷ്ടത്തിലുമാണ്. 82 ഓഹരികള്‍ക്ക് മാറ്റമില്ല. മൂഡീസ് രാജ്യത്തെ സോവറിങ് റേറ്റിങ് താഴ്ത്തിയെങ്കിലും കേന്ദ്ര ബാങ്ക് സമ്പദ്ഘടനയ്ക്ക് കരുത്തേകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബി.എ.എ.2 എന്ന നിലയില്‍നിന്ന് ബി.എ.എ.എ.3യിലേയ്ക്കാണ് റേറ്റിങ് താഴ്ത്തിയത്. ഔട്ട്ലുക്ക് നെഗറ്റീവായും നിലനിര്‍ത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആന്‍ഡ്എം, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, വേദാന്ത, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കോള്‍ ഇന്ത്യ, എല്‍ആന്‍ഡ്ടി, ബിപിസിഎല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
" f
https://www.facebook.com/Malayalivartha