ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കും
ഒടുവില്‍ രാജ്യത്തെ ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. സ്വകാര്യപൊതുമേഖല ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കും. പണലഭ്യത കൂടിയതും വായ്പയ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതുമാണ് ഇക്കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത്.
രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, ഐഡിബിഐ, ആക്സിസ് തുടങ്ങിയവ അടിസ്ഥാന നിരക്കുകള്‍ ഉടനെ കുറച്ചേക്കുമെന്നാണ് സൂചന. ആര്‍ബിഐ ഇതിനകം രണ്ട് തവണയായി റിപ്പോ നിരക്കില്‍ 0.50ശതമാനം കുറവ് വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അടിസ്ഥാന നിരക്ക് കുറയ്ക്കാന്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുംമാത്രമാണ് തയ്യാറായത്. ജനവരി 15 മുതല്‍ ഈ ബാങ്കുകളുടെ അടിസ്ഥാനനിരക്ക് 10 ശതമാനമാണ്.
അതേസമയം, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ അടിസ്ഥാന നിരക്കും 10 ശതമാനത്തിലാണ് തുടരുന്നത്.
https://www.facebook.com/Malayalivartha