ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 450 പോയന്റ് ഉയര്‍ന്ന് 34,275ലും നിഫ്റ്റി 140 പോയന്റ് നേട്ടത്തില്‍ 10,119ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 450 പോയന്റ് ഉയര്‍ന്ന് 34,275ലും നിഫ്റ്റി 140 പോയന്റ് നേട്ടത്തില്‍ 10,119ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഭാരതി ഇന്‍ഫ്രടെല്‍, വിപ്രോ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോക്ക്ഡൗണില്‍ വ്യാപകമായി ഇളവു നല്‍കിയതും ഏഷ്യന്‍ വിപണികളിലെ നേട്ടവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
https://www.facebook.com/Malayalivartha