സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് ചിദംബരം; സ്വര്‍ണം വാങ്ങികുട്ടുന്നത് നിര്‍ത്തണം
രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്ന് ധനമന്ത്രി പി.ചിദംബരം വ്യക്തമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തി വേണ്ട. രൂപ സ്വാഭാവികമായി പഴയ മൂല്യത്തിലേക്ക് തിരികെയെത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടാവുകയും ഓഹരിവിപണിയില്‍ ഉള്‍പ്പെടെ ഇത് ആശങ്ക പരത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് ചിദംബരം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കും. വിദേശനിക്ഷേപ പരിധി സംബന്ധിച്ച വിഷയം ഈ മാസം അവസാനത്തോടെ പരിഹരിക്കും. കല്‍ക്കരി, പ്രകൃതി വാതക വില തര്‍ക്കങ്ങളും ഈ മാസം തന്നെ പരിഹരിക്കുമെന്നും ചിദംബരം പറഞ്ഞു. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറക്കുമെന്നു പറഞ്ഞ ചിദംബരം സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha