ഓഹരിവിപണിയില്‍ നഷ്ടം... സെന്‍സെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 10,147ലുമാണ് വ്യാപാരം
നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 905 ഓഹരികള്‍ നഷ്ടത്തിലുമാണ്. വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഐടിസി, എച്ച്ഡിഎഫ്സി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബിപിസിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി, ഗെയില്‍, മാരുതി സുസുകി, ടൈറ്റന് കമ്പനി, എസ്ബിഐ, കോള്‍ ഇന്ത്യ, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
https://www.facebook.com/Malayalivartha