തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 60 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.80 രൂപയുമാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
പ്രത്യേക അറിയിപ്പുകളൊന്നുമില്ലാതെ ഞായറാഴ്ച മുതലാണു ദിവസവും വില കൂട്ടിത്തുടങ്ങിയത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 60 പൈസയും ഡീസലിന് 57 പൈസയും വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസ യുമാണ് വര്‍ധിപ്പിച്ചത്. ഇതിനു മുമ്പായി തിങ്കളാഴ്ച ലിറ്ററിന് 60 പൈസ വീതം കൂട്ടിയിരുന്നു. മെയ് ആറിന് എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും ആയി കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha