സുകന്യസമൃദ്ധിക്ക് 9.2 ശതമാനം പലിശ
പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിക്ഷേപ പദ്ധതി സുകന്യ സമൃദ്ധി അക്കൗണ്ടിന് അടുത്ത സാമ്പത്തിക വര്‍ഷം 9.2 ശതമാനം പലിശ ലഭിക്കും. നികുതി ലാഭിക്കുന്നതിനുള്ള ജനപ്രിയ പദ്ധതിയായ പബ്ലിക് പ്രോവിഡന്റ് ഫണ്ടിനേക്കാള്‍ നേട്ടമുണ്ടാക്കുന്നതാണ് നിക്ഷേപം. പി.പി.എഫിന് 8.7 ശതമാനം പലിശ തന്നെയായിരിക്കും ഈ സാമ്പത്തികവര്‍ഷവും.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതിയുടെ പലിശ ഇപ്പോഴത്തെ 9.2 ശതമാനത്തില്‍ നിന്ന് 9.3 ആയി ഉയര്‍ത്തി. കിസാന്‍ വികാസ് പത്രയുടെ പലിശനിരക്ക് 8.7 ആയി തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജനവരിയിലാണ് സുകന്യ സമൃദ്ധി പദ്ധതി തുടങ്ങിയത്. 80 സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്കും പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനും നികുതിയിളവ് ലഭിക്കും.
https://www.facebook.com/Malayalivartha