ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ശരിയായ രീതിയില്‍ പരിശോധിക്കേണ്ട ഒരു പ്രധാന രേഖയാണ് ഫോം 26AS. പലിശവരുമാനത്തിന് ബാങ്ക് പിടിച്ച നികുതി, ശമ്പളത്തിന്റെ TDS എന്നിങ്ങനെ നിങ്ങൾ അടച്ചതും നിങ്ങളിൽനിന്ന് പിടിച്ചതുമായ നികുതിയുടെ വിവരങ്ങളാണ് ഫോം 26AS ൽ ഉള്ളത്
ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ശരിയായ രീതിയില്‍ പരിശോധിക്കേണ്ട ഒരു പ്രധാന രേഖയാണ് ഫോം 26AS. പലിശവരുമാനത്തിന് ബാങ്ക് പിടിച്ച നികുതി, ശമ്പളത്തിന്റെ TDS എന്നിങ്ങനെ നിങ്ങൾ അടച്ചതും നിങ്ങളിൽനിന്ന് പിടിച്ചതുമായ നികുതിയുടെ വിവരങ്ങളാണ് ഫോം 26AS ൽ ഉള്ളത് ... നിങ്ങളുടെ സ്ഥിര നിക്ഷേപ പലിശ വരുമാനത്തില്‍ ബാങ്കുകള്‍ കുറച്ച നികുതിയും ഇത് കാണിക്കുന്നു
നിങ്ങള്‍ അടച്ച എല്ലാ നികുതികളുടെയും ഒപ്പം റീഫണ്ടിന്റെ വിശദാംശങ്ങളും ഫോമില്‍ അടങ്ങിയിട്ടുണ്ടാകും . നിലവിലെ മൂല്യനിര്‍ണയ വര്‍ഷമായ 2020-21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു പുതിയ ഫോം 26AS കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോം ധാരാളം അധിക സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നുണ്ട് , കൂടാതെ നിലവിലെ മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രസ്തുത ഫോം ആവശ്യമാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെയാണ്
1 . അധിക വ്യക്തിഗത വിശദാംശങ്ങള്‍
ഫോം 26AS -ന്റെ മുന്‍ പതിപ്പ് നിങ്ങളുടെ പേര്, വിലാസം എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കാനാണ് ഉപയോഗിച്ചിരുന്നത്. പുതിയ ഫോം പ്രകാരം നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും കൂടി നിലവിലുള്ള വിശദാംശങ്ങള്‍ക്കൊപ്പം നല്‍കണം . കാരണം, ആദായനികുതി വകുപ്പ് ഇപ്പോള്‍ എല്ലാ ആശയവിനിമയങ്ങളും നടത്തുന്നത് എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയിലുകള്‍ വഴിയാണ്. പുതിയ ഫോം 26AS -ല്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും അപ്‌ഡേറ്റ് ചെയ്തതായിരിക്കാൻ ശ്രദ്ധിക്കണം
2 .കുടിശ്ശികയുള്ള നികുതി ആവശ്യകതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍
നിലവില്‍ ഫോം 26AS, ഒരു അസസ്സീയില്‍ നിന്ന് നികുതി ഇനത്തിൽ കുറച്ചതും ശേഖരിക്കുന്നതുമായ നികുതികളുടെ വിശദാശംങ്ങളും ഒപ്പം അടച്ച നികുതികളുടെയും (അഡ്വാന്‍സ് നികുതിയും സ്വയം വിലയിരുത്തല്‍ നികുതിയും)വിശദംശങ്ങൾ നല്‍കുന്നു. തന്റെ തൊഴിലുടമയോ ബാങ്കോ നികുതി അടയ്ക്കുന്നയാളോ വാസ്തവത്തില്‍ നിങ്ങളില്‍ നിന്ന് ശേഖരിച്ച നികുതി സര്‍ക്കാരില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഫോം 26AS സഹായിക്കുന്നു. ഫോം 26AS -ല്‍ ഇത് ലഭ്യമല്ലെങ്കില്‍, നികുതിയിളവിനായി അസസ്സീയ്ക്ക് ഇക്കാര്യം ഏറ്റെടുക്കാം.
പുതിയ ഫോമില്‍,മേൽപ്പറഞ്ഞ വിശദാശംങ്ങള്‍ക്ക് പുറമെ, കുടിശ്ശികയുള്ള നികുതി എത്രയെന്നും നിങ്ങൾ അടക്കേണ്ട തുക എത്രയെന്നും ആദായനികുതി വകുപ്പ് നല്‍കുന്നുണ്ട് .അതിനാൽ ആക്കാൻ നിർദ്ദേശിക്കപ്പെട്ട തുക യഥാര്‍ത്ഥത്തില്‍ കുടിശ്ശികയായി നിങ്ങൾ അടക്കേണ്ടതാണോ അതോ അടച്ചതിനുശേഷം രേഖകളിൽ കാണിക്കാത്തതാണോ എന്ന് കണ്ടെത്താന്‍ സഹായിക്കും.
യഥാർത്ഥത്തിൽ നിങ്ങൾ അടച്ച നികുതി ആണെങ്കിൽ , ഒരു നികുതി വിദഗ്ധനെ സമീപിച്ച് നിങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ കൈക്കൊള്ളാം. നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ആദായനികുതി നടപടികളുടെയും വിശദാംശങ്ങള്‍ പുതിയ ഫോം നല്‍കും. ആ വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയ നടപടികളുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍ എന്നിവ ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് നല്‍കിയ പേയ്‌മെന്റുകള്‍, ചില പരിധിക്കപ്പുറമുള്ള പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും പുതിയ ഫോം 26AS -ല്‍ അടങ്ങിയിരിക്കും. നിങ്ങളുടെ സേവിംഗ്‌സ് ബാങ്കില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, റെക്കറിംഗ് നിക്ഷേപം അല്ലെങ്കില്‍ ടേം നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഐടിആറില്‍ പരാമര്‍ശിക്കേണ്ടതുണ്ട് എന്നതിനാല്‍ ഈ വിവരങ്ങളും പുതിയ ഫോമില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha