തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്... പെട്രോള്‍ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ദ്ധിച്ചത്
തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധന. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 60 പൈസ വീതമാണ് വര്‍ധിച്ചത്.
രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വരുംദിവസങ്ങളിലായി മൂന്നു രൂപയുടെകൂടി വര്‍ധന വരുത്തിയേക്കുമെന്ന് സൂചന. മാര്‍ക്കറ്റിങ് മാര്‍ജിന്‍ സാധാരണനിലയിലേക്ക് എത്തുന്നതുവരെ - ഒരാഴ്ചമുതല്‍ പത്തു ദിവസംവരെ - ദിവസവും വില വര്‍ധിപ്പിക്കാനാണ് എണ്ണക്കന്പനികളുടെ തീരുമാനമെന്നാണ് വിവരം.
ജൂണ്‍ ഒന്നിന് കന്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ (ലാഭം) ലിറ്ററിന് -1.56 രൂപയായിരുന്നു. ദിവസംതോറുമുള്ള വിലവര്‍ധനയിലൂടെ ഇത് ഉയര്‍ത്തിക്കൊണ്ടുവന്നില്ലെങ്കില്‍ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കന്പനികള്‍ പറയുന്നത്.
ഏപ്രില്‍-മേയ് മാസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി കന്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ലിറ്ററിന് 14 മുതല്‍ 18 രൂപ വരെ എത്തിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 14-നും മേയ് ആറിനുമായി എക്‌സൈസ് തീരുവ, റോഡ് സെസ് വിഭാഗത്തില്‍ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും വര്‍ധിപ്പിച്ചതോടെ ഇതിന്റെ നേട്ടം കന്പനികള്‍ക്കു ലഭിച്ചിരുന്നില്ല.
ഏപ്രിലിലേതിനെക്കാള്‍ അസംസ്‌കൃത എണ്ണവില 20 ഡോളറിലധികം ഉയര്‍ന്നതോടെ കന്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ താഴേക്കു പോകുകയും ചെയ്തു. കന്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ലിറ്ററിന് അഞ്ചുരൂപ എത്തുന്നതുവരെ ഈ വര്‍ധന തുടരുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളില്‍ സാന്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നതിന് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ചില്ലറവിലയില്‍ ഇവിടെ വീണ്ടും വര്‍ധന പ്രതീക്ഷിക്കാം.
15 ദിവസത്തെ അസംസ്‌കൃത എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് കന്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ നിര്‍ണയിക്കുന്നത്. ജൂണ്‍ 16-നും 20-നും ഇടയിലായിരിക്കും ഇനി ഇത് പുതുക്കുക. അപ്പോഴേക്കും ചില്ലറവില്‍പ്പനവില കൂട്ടിയില്ലെങ്കില്‍ നഷ്ടമായിരിക്കുമെന്നാണ് എണ്ണക്കന്പനികള്‍ പറയുന്നത്. ഇതിന്റെ പേരിലാണ് ഇപ്പോള്‍ തുടര്‍ച്ചയായി വില കൂട്ടുന്നതും. അതായത്, എണ്ണവില കുറയണമെങ്കില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ തീരുമാനിക്കേണ്ടിവരുമെന്നര്‍ഥം.
ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 74.57 രൂപയും ഡീസലിന് 72.81 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാതെ എക്‌സൈസ് ഡ്യൂട്ടി കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എണ്ണവില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതുമില്ല. അതിന്റെ അധികഭാരം കൂടി ജനങ്ങളിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാല്‍ അതിന്റെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല.
https://www.facebook.com/Malayalivartha