ജീവനക്കാര്‍ക്ക് ശമ്പളമില്ല, മേധാവിയുടെ ശമ്പളം 4.1 കോടി
ശമ്പളം നല്‍കാന്‍ രൂപയില്ല, പക്ഷേ കമ്പനി മേധാവിയുടെ ശമ്പളം കേട്ടാല്‍ അമ്പരക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന കമ്പനി മേധാവികളില്‍ കിംഗ്‌ഫിഷര്‍ സി.ഇ.ഒ.യും ഉള്‍പ്പെടുന്നു. കുറേമാസക്കാലമായി ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കിംഗ്‌ഫിഷര്‍ സി.ഇ.ഒ.യുടെ കഴിഞ്ഞ വര്‍ഷത്തെ ശമ്പളം 4.01 കോടി രൂപ. ഒ.സഞ്‌ജയ് ആണ് ഇത്രയും വലിയ തുക കൈപ്പറ്റുന്ന കിംഗ്‌ഫിഷര്‍ സി.ഇ.ഒ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2.12 കോടി രൂപ ശമ്പളത്തില്‍ നിന്നാണ് ഈ വര്‍ദ്ധന. ഇന്ത്യന്‍ വിമാനകമ്പനികളില്‍ ഇതിലധികം തുക ശമ്പളമായി കൈപ്പറ്റുന്നത് കലാനിധിമാരന്റെ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിലെ സി.ഇ.ഒ.യാണ്. 4.98 കോടി രൂപയാണ് സ്‌പൈസ് ജെറ്റിലെ നീല്‍ റെയ്‌മണ്ട് മില്‍സിന്റെ പ്രതിവര്‍ഷ ശമ്പളം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കിംഗ് ഫിഷര്‍ ലോക്കൗട്ട് ചെയ്‌തിരിക്കുകയാണ്. ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് പൈലറ്റുമാരുള്‍പ്പെടെ സമരത്തിലുമാണ്. അതിനിടെ ശമ്പളം നല്‍കാന്‍ 120കോടി രൂപ വായ്‌പ നല്‍കണമെന്ന ആവശ്യം എസ്.ബി.ഐ. നിരസിക്കുകയും ചെയ്‌തു.
https://www.facebook.com/Malayalivartha