ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 309 പോയന്റ് നഷ്ടത്തില്‍ 33470ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 9885ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 309 പോയന്റ് നഷ്ടത്തില്‍ 33470ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 9885ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.ബിഎസ്ഇയിലെ 640 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 470 ഓഹരികള്‍ നഷ്ടത്തിലുമാണ്. 75 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. സീ എന്റര്‍ടെയന്‍മെന്റ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഐഷര്‍ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, സിപ്ല, ബ്രിട്ടാനിയ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha