എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തില്‍ ഭേദഗതി വരുത്തുന്നു
ജീവനക്കാര്‍ക്ക് ഇനി ഇപിഎഫ് നിര്‍ബന്ധമാവില്ല. ദേശീയ പെന്‍ഷന്‍ സ്‌കീമും തിരഞ്ഞെടുക്കാം. ഇതിനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഉടനെ ഭേദഗതിവരുത്തും. ഇതുസംബന്ധിച്ച് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു.
നിലവില്‍ ഇപിഎഫില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എന്‍പിഎസിലേയ്ക്ക് മാറാനുള്ള അവസരവും ലഭിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ 2004ല്‍ തുടങ്ങിയ എന്‍പിഎസില്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനും തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നുണ്ട്.
നികുതി ആനുകൂല്യം നല്‍കുന്നതില്‍ കുറച്ചുകൂടി ഉദാരസമീപനം സര്‍ക്കാര്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ദേശീയ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാകൂയെന്ന് സാമ്പത്തിക ആസൂത്രകര്‍ വിലയിരുത്തുന്നു. നിക്ഷേപിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും ഇപിഎഫിന് ആദായ നികുതി ഇളവുകളുണ്ട്. അതേസമയം, എന്‍പിഎസില്‍ നിക്ഷേപിക്കുമ്പോള്‍ മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ നികുതി ആനുകൂല്യം നല്‍കിയത്. പിന്‍വലിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha