ഇന്ത്യ ചൈന സംഘർഷം മുറുകുന്നത് ഏതൊക്കെ വിപണികളെ ബാധിയ്ക്കും?
ചൈനയുടെ സാധനങ്ങൾ വൻ തോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്തോ ചൈന സംഘർഷം മുറുകുന്നത് ഇന്ത്യൻ വ്യാപാര മേഖലയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും ... ആലിബാബ, ഷവോമി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ പല പ്രമുഖ ചൈനീസ് കമ്പനികലക്കും ഇന്ത്യൻ മാർക്കറ്റിൽ ഇടിവ് തട്ടാനുള്ള സാധ്യതയുണ്ട്.
ഇപ്പോൾ സംഘർഷം കടുത്ത സാഹചര്യത്തിൽ ഇന്ത്യയിൽ ബോയ്‌കോട്ട് ചൈന മുദ്രാവാക്യം മുഴങ്ങുന്നത് ഈ വിപണികലെ കാര്യമായി തന്നെ ബാധിക്കും
ഇലക്ട്രോണിക് ഉത്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവയെല്ലാം ചൈനയിൽ നിന്നാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ലതർ, ഓട്ടോ കോംപോണൻറുകൾ എന്നിവയും വൻ തോതിൽ ചൈനയിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്തോ-ചൈന സംഘർഷം ബിസിനസിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിയ്ക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റു നോക്കുന്നത്.
ഇ-കൊമേഴ്സ് സാന്നിധ്യത്തിന് പുറമെ ഹലോ, ടികോ ടോക്ക് തുടങ്ങി ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾക്കും നിയന്ത്രണം ഉണ്ടായേക്കാം ..ഇന്ത്യയിലെ ടെലികോം കമ്പനികൾ ചൈനയിൽ നിന്ന് എക്വിപ്മെൻറുകൾ ഇറക്കുമതി ചെയ്യുന്നത് നിർത്തും എന്ന് അടുത്തിടെ റിപ്പേർട്ടുകൾ വന്നിരുന്നു. ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ചൈനയിലെ സ്റ്റോറുകൾ അടച്ചു പൂട്ടുന്നതും ചൈനയ്ക്ക് ആശങ്ക സൃഷ്ടിയ്ക്കുന്നു
2021 ഡിസംബറോടെ ഒരു ലക്ഷം കോടിചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് വ്യാപാരം സംഘടനകൾ. ഇതിനു മുന്നോടിയായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 ഉത്പന്നങ്ങളുടെ പട്ടികയും അതിനു പകരം ഉപയോഗിയ്ക്കാൻ ആകുന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ പട്ടികയും വ്യാപാര സംഘടനകൾ തയ്യാറാക്കിക്കഴിഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിയ്ക്കുകയും ഇന്ത്യയിൽ നിർമിയ്ക്കുന്ന ഉത്ന്നങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ആണ് ലക്ഷ്യം. ഇതിടെ ഇന്ത്യയിൽ നിന്ന് ചൈനീസ് സാധനങ്ങൾ തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്
https://www.facebook.com/Malayalivartha