ഓഹരി വിപണിയില്‍നേട്ടം തുടരുന്നു...സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 34374ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 101143ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 34374ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 101143ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 183 ഓഹരികള്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ബപിസിഎല്‍, ആക്സിസ് ബാങ്ക്, റിലയന്‍സ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, എംആന്‍ഡ്എം, എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, വിപ്രോ, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha