സാധാരണക്കാര്‍ ആശങ്കയില്‍... തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്
സാധാരണക്കാര്‍ ആശങ്കയില്‍... തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 35-37 പൈസ വിലകൂടിയപ്പോള്‍, ഡീസല്‍ ലിറ്ററിന് 60-62 പൈസ വര്‍ദ്ധിച്ചു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 8 രൂപയോളവും,ഡീസലിന് 8.43 രൂപയുമാണ് കൂട്ടിയത്.
ദിനംപ്രതിയുള്ള ഇന്ധന വില വര്‍ദ്ധനവില്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 51 പൈസയും, ഡീസല്‍ ലിറ്ററിന് 61 പൈസയുമാണ് കൂടിയത്.
"
https://www.facebook.com/Malayalivartha