തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയും വര്‍ദ്ധിച്ചു
തുടര്‍ച്ചയായ 21ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിന് മുകളിലാണ്. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്പനികള്‍.
ജൂണ്‍ 7 മുതലാണ് എണ്ണക്കമ്ബനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha