മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിലപാടുകളോട് വിയോജിപ്പ്; ഫെയ്‌സ്ബുക്കിനെ ബഹിഷ്‌കരിച്ച് വന്‍കിട കമ്പനികള്‍; പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചു; നഷ്ടം 700 കോടി ഡോളര്‍
ഫെയ്‌സ്ബുക്കിനെ ബഹിഷ്‌കരിക്കുന്ന വന്‍കിട കമ്പനികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിലൂടെ ഈ കമ്പനികള്‍ നല്‍കുന്ന പരസ്യത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ഇതിന്റെ ഭാഗമായി 700 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഫെയ്‌സ്ബുക്കിനുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലും പ്രകോപനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഫെയ്‌സ്ബുക്ക് പരാജയമാണെന്നരോപിച്ചാണ് കമ്പനികള്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചത്.
അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പിന്റെ ചില വിദ്വേഷ പ്രസ്ഥാവനകള്‍ വസ്തുത പരിശോധിക്കാതെ പ്രസിദ്ധീകരിച്ചതും അമേരിക്കയില്‍ നടന്ന വംശീയ പ്രക്ഷോഭങ്ങളില്‍ ഒരു ഭാഗം പിടിക്കുന്ന നിലപാട് സ്വീകരിച്ചതുമാണ് വന്‍കിട കമ്പനികളെ ചൊടുപ്പിച്ചത്. ഇന്നലെ കമ്പനിയുടെ ഓഹരികള്‍ക്ക് 8.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഫെയ്‌സ്ബുക്കിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ ഓഹരി മൂല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ യുനിലിവര്‍ കൂടി ബഹിഷ്‌കരണത്തിന്റെ ഭാഗമായതോടെയാണ് ഇത്രയും വലിയ ഇടിവ് വിപണിയില്‍ രേഖപ്പെടുത്തിയത്. അടുത്ത ഒരു വര്‍ഷത്തേക്ക് ഫെയ്‌സ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തി വയ്ക്കാണ് യുനിലിവര്‍ തീരുമാനിച്ചിരിക്കുന്നത്.
ഓഹരി വിപണിയില്‍ ഫെയ്‌സ്ബുക്കിനുണ്ടായ നഷ്ടം മാര്‍ക് സര്‍ഗബര്‍ഗിന്റെ ആകെ മൂലധനത്തില്‍ കുറവുണ്ടാക്കി. ഇതോടെ അദ്ദേഹം ലോകത്തിന്റെ ഏറ്റവും ധനികരില്‍ മൂന്നാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇതോടെ ജെഫ് ബെസോസിനും ബില്‍ ഗേറ്റ്‌സിനും പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് ലൂയി വിറ്റണ്‍ ബോസ് ബെര്‍ണാഡ് അര്‍നോട്ട്‌സ് എത്തി. വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍കോര്‍ട്ട് മുതല്‍ ഹെര്‍ഷെ കമ്പനി വരെയുള്ള കമ്പനികള്‍ ഫെയ്‌സ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. അടുത്ത 30 ദിവസത്തേക്ക് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനും പരസ്യം നല്‍കില്ലെന്നാണ് കോക്കോ കോളയുടെ നിലപാട്. എന്നാല്‍ വിപണിയില്‍ പിന്നോട്ട് പോയതോടെ വിശദീകരണവുമണ് സര്‍ഗബര്‍ഗ് തന്നെ രംഗത്ത് എത്തിരിക്കുകയാണ്. പ്രകോപന പരമായ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകളിലെ ഉള്ളടകം പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പരസ്യമായിരുന്നാപോലും വിദ്വേഷ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha