ജന്‍ധന്‍ പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷയും
ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്നവര്‍ക്ക് അതിലൂടെ ആരോഗ്യ രക്ഷാപദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം 14 കോടി ബാങ്ക് അക്കൗണ്ടുകള്‍ ജന്‍ധന്‍ പ്രകാരം തുറന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും 30,000 രൂപയുടെ ലൈഫ് കവറേജുമാണ് ഈ അക്കൗണ്ടുകാര്‍ക്കുള്ളത്.
ഇതിനുപുറമേ, അക്കൗണ്ടുകാര്‍ക്ക് ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് കുറച്ചു പണം നിക്ഷേപിച്ച് ആരോഗ്യ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ആഗസ്തിലാണ് ജന്‍ധന്‍ പദ്ധതി തുടങ്ങിയത്. ഒരു കുടുംബത്തില്‍ ചുരുങ്ങിയത് ഒരക്കൗണ്ട് എന്നതാണ് ലക്ഷ്യം. അക്കൗണ്ടിലൂടെയുള്ള ഇടപാട് തൃപ്തികരമാണെങ്കില്‍ കുടുംബത്തിലെ വനിതാ അംഗത്തിന് 5,000 രൂപയുടെ വായ്പയും പദ്ധതി പ്രകാരം ലഭിക്കും.
https://www.facebook.com/Malayalivartha