ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 435 പോയന്റ് നേട്ടത്തില്‍ 36468ലും നിഫ്റ്റി 128 പോയന്റ് ഉയര്‍ന്ന് 10735ലും
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 435 പോയന്റ് നേട്ടത്തില്‍ 36468ലും നിഫ്റ്റി 128 പോയന്റ് ഉയര്‍ന്ന് 10735ലുമെത്തി.
ബിഎസ്ഇയിലെ 1121 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 488 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരകള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, യുപിഎല്‍, ഐഒസി, ഐടിസി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫോസിസിന്റെ ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടാനിരിക്കെയാണ് ഓഹരിയുടെ വില രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കിയത്.
"
https://www.facebook.com/Malayalivartha