എ.ടി.എമ്മില്‍ നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും ലഭ്യമാകും
ബാങ്കുകളുടെ എ.ടി.എം. മെഷീനില്‍നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും ലഭ്യമാകും. വന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിഷ്‌കാരം ബാങ്കുകള്‍ നാട്ടിന്‍ പുറത്തെ എ.ടി.എമ്മുകളിലേക്കും വ്യാപിപ്പിച്ചു തുടങ്ങി.
എസ്.ബി.ടി.യാണ് ചില്ലറ പരിഷ്‌കാരങ്ങളില്‍ മുമ്പില്‍.ചെയ്ഞ്ചിനായി കൊതിക്കുന്ന കസ്റ്റമേഴ്‌സിനെ പരിഗണിച്ചാണ് ഈ ചെയ്ഞ്ച്. ബാങ്കുകള്‍ തന്നെ നേരിട്ട് പണം നിറയ്ക്കുന്ന മെഷീനുകളിലാണ് ചില്ലറ നോട്ടുകള്‍ വച്ചുതുടങ്ങിയത്. 50 രൂപ നോട്ടുകള്‍ നഗരഗ്രാമ എ.ടി.എമ്മുകളില്‍ വച്ചുതുടങ്ങിയെങ്കിലും 10, 20 രൂപയ്ക്ക് അത്ര പ്രാമുഖ്യം നല്‍കിയിട്ടില്ല. വിദ്യാലയങ്ങള്‍ക്കു സമീപമുള്ള എ.ടി.എമ്മുകളില്‍ മാത്രമാണിപ്പോള്‍ ഏറ്റവും ചെറിയ നോട്ടുകള്‍ ലഭ്യം. ചില്ലറനോട്ടുകള്‍ എ.ടി.എമ്മില്‍ കിട്ടിത്തുടങ്ങിയെങ്കിലും 100ന്റെ ഗുണിതമായി മാത്രമേ തുക പിന്‍വലിക്കാനാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha