ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 11148ലുമാണ് വ്യാപാരം
നേട്ടത്തോടെ ആരംഭിച്ചെങ്കിലും സെന്‍സെക്സ് താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 11148ലുമാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 842 ഓഹരികള്‍ നഷ്ടത്തിലുമാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല.
ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഐടിസി, അദാനി പോര്‍ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ബിപിസിഎല്‍, എച്ച്ഡിഎഫ്സി, യുപിഎല്‍, ബജാജ് ഓട്ടോ, വിപ്രോ, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
"
https://www.facebook.com/Malayalivartha