ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.. സെന്‍സെക്സ് 18 പോയിന്റ് ഉയര്‍ന്ന് 37,886-ലും നിഫ്റ്റി 20 പോയിന്റ് ഉയര്‍ന്ന് 11,152ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 18 പോയിന്റ് ഉയര്‍ന്ന് 37,886-ലും നിഫ്റ്റി 20 പോയിന്റ് ഉയര്‍ന്ന് 11,152ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1026 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 500 ഓഹരികള്‍ നഷ്ടത്തിലുമാണ്. അതേസമയം, 65 ഓഹരികള്‍ക്ക് മാറ്റമില്ല. സീ എന്റര്ടെയ്ന്മെന്റ്, ബിപിസിഎല്‍, യുപിഎല്‍, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ബ്രിട്ടാനിയ, എല്‍ആന്‍ഡ്ടി, ഐടിസി, സണ്‍ ഫാര്‍മ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.
ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എംആന്‍ഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിടുന്നുണ്ട്
"
https://www.facebook.com/Malayalivartha