റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികൻ ...5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫോർബ്സ് മാസികയാണ് ലോകസമ്പന്നരുടെ പട്ടികയും അവരുടെ ആസ്തിയും പുറത്തുവിട്ടത്. ഫേസ് ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് ആണ് തൊട്ടുമുകളിൽ നാലാം സ്ഥാനത്ത്
ഫോർബ്സിന്റെ പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. 183.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ബില്‍ ഗേറ്റ്‌സ്, ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട്, മാര്‍ക് സക്കര്‍ബര്‍ഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്
ബാറൻ ബഫറ്റിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. അംബാനി കഴിഞ്ഞാൽ ഒറക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൺ, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ടെസ്ലയുടെ എലോൺ മസ്ക്, ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് എന്നിവരാണ് ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.
റിലയൻസിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. യുഎസ്, യുഎഇ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് ജിയോയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.
അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2021 മാർച്ചിനുമുൻപ് ബാധ്യതകളെല്ലാം തീർക്കുമെന്നായിരുന്നു മുകേഷ് അംബാനി 2019 ഓഗസ്റ്റിൽ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നത്
അതിസമ്പന്നരുടെ ആദ്യ പത്തിൽ ഉൾപ്പെടുന്ന ഏക ഏഷ്യക്കാരനാണ് മുകേഷ് അംബാനി. ബിഎസ്ഇയിൽ ഇന്നലെ റിലയൻ ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റോക്കോർഡിൽ എത്തിയിരുന്നു. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികൻ കൂടിയാണ് അദ്ദേഹം.
വൈകാതെ തന്നെ ഗൂഗിളും ജിയോയിൽ വൻ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്...അതോടെ മുകേഷ് അംബാനി ലോകത്തിലെ മികച്ച അഞ്ച് സമ്പന്നരുടെ ക്ലബിൽ ചേരുമെന്ന് ഉറപ്പായി....
https://www.facebook.com/Malayalivartha