ഏതുബാങ്കിലും ഇനി ഏത് അക്കൗണ്ടിലേക്കും പണം അടയ്ക്കാം
ചില ബാങ്കുകളുടെ ശാഖകളില്‍ സ്ഥാപിച്ചിട്ടുള്ള പണം നിക്ഷേപിക്കല്‍ യന്ത്രം വഴി ഏതു ബാങ്കിന്റെയും ഏതു ശാഖകളിലെയും ഒരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കുന്ന കാര്യം ആലോചനയില്‍. എല്ലാ പണം നിക്ഷേപിക്കല്‍ യന്ത്രങ്ങളെയും ദേശീയ ധനനിയന്ത്രണസംവിധാനമായ നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം ഉള്ളത്.
എല്ലാ എ.ടി.എമ്മുകളും ഇപ്പോള്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ ബാങ്ക് ശാഖയിലുമുള്ള പണം നിക്ഷേപിക്കല്‍ യന്ത്രങ്ങള്‍ ഇത്തരമൊരു ശൃംഖലയുടെ ഭാഗമല്ല. ഇത്തരം കാഷ് ഡെപ്പോസിറ്റിങ് യന്ത്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സാധ്യമായാല്‍ ഏതു ബാങ്കിന്റെ പണം നിക്ഷേപിക്കല്‍ യന്ത്രത്തിലും മറ്റേതൊരു ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്കും ഉപഭോക്താവിന് പണം നിക്ഷേപിക്കാം .എന്നാല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ മറ്റ് ബാങ്കുകള്‍ക്കും ഇത്തരം എ.ടി.എം. സര്‍വീസുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha