രാജ്യ തലസ്ഥാനത്ത് ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കില്‍...
രാജ്യ തലസ്ഥാനത്ത് ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലെത്തി. 15 പൈസ കൂട്ടിയതോടെയാണിത്. ഞായറാഴ്ച ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 81.94 രൂപയായി. 80.43 രൂപയാണ് പെട്രോളിന്റെ വില. വിലയില്‍ പെട്രോളിനെ പിന്തള്ളി ഡീസല്‍ വില കൂടുന്നത് തുടരുകയാണ്.
തലസ്ഥാനത്തെ വില വ്യത്യാസം 1.51 രൂപയാണ്. ഈ മാസം 1.55 രൂപയാണ് ഡീസല്‍ ലിറ്ററിന് കൂടിയത്. നാലാഴ്ചയായി പെട്രോള്‍ വിലയില്‍ മാറ്റമില്ല. 82 ദിവസത്തെ ഇടവേളക്കുശേഷം പ്രതിദിന വില പരിഷ്‌കാരം വീണ്ടും നടപ്പായ ജൂണ്‍ ഏഴു മുതല്‍ 21 തവണയാണ് പെട്രോള്‍ വില കൂടിയത്. വര്‍ധന ലിറ്ററിന് 9.17 രൂപ.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha