ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 38,209ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11,210ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 38,209ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11,210ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 997 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 553 ഓഹരികള്‍ നഷ്ടത്തിലുമാണ്. 60 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബിപിസിഎല്‍, ഹീറോ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ടിസിഎസ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഭാരതി ഇന്‍ഫ്രടെല്‍, ഗ്രാസിം, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha