കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി... സെന്‍സെക്സ് 31 പോയന്റ് നേട്ടത്തില്‍ 37,767ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി.. സെന്‍സെക്സ് 31 പോയന്റ് നേട്ടത്തില്‍ 37,767ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 760 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 778 ഓഹരികള്‍ നഷ്ടത്തിലുമാണ്. 67 ഓഹരികള്‍ക്ക് മാറ്റമില്ല. എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, എസ്ബിഐ, അദാനി പോര്‍ട്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരുശതമാനം നേട്ടത്തിലാണ്. അതേസമയം ധനകാര്യ സൂചിക ഒരുശതമാനം താഴെയുമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഇന്ത്യന്‍ ഓയില്‍ കോര്‍പ് തുടങ്ങി 576 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha