ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
പുതുതായി സേവിങ്സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് തുറക്കുന്നവര്‍ക്കായി ഫെഡറല്‍ ബാങ്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കുന്നു. 1000 രൂപ പ്രീമിയം അടച്ചാല്‍ ഒരു ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും. ആസ്പത്രിയില്‍ കിടത്തിച്ചികിത്സയ്ക്കുള്ള സഹായമാണ് ലഭിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയായ മാക്സ് ബുപയുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒരുക്കിയിരിക്കുന്നത്.
ഉയര്‍ന്നുവരുന്ന ചികിത്സാ ചെലവുകളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതാണ് ഈ പദ്ധതിയെന്ന് ഫെഡറല്‍ ബാങ്ക് റീട്ടെയില്‍ ബിസിനസ് മേധാവി കെ.എ. ബാബു പറഞ്ഞു. ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതിക്കായി ഇടപാടുകാര്‍ക്ക് ചെലവു വരുന്നത് പ്രതിദിനം മൂന്ന് രൂപയില്‍ താഴെ മാത്രമാണ്.
https://www.facebook.com/Malayalivartha