രൂപ മൂക്കൂംകുത്തി വീണു ; ഡോളറിന് 60 രൂപ കൊടുക്കണം
ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം അറുപതിലേക്ക് കൂപ്പുകുത്തി. ബുധനാഴ്‌ച 58.70 ല്‍ ക്ലോസ് ചെയ്‌ത രൂപയുടെ മൂല്യത്തില്‍ ഇന്ന് 130 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ബാങ്കുകളും ഇറക്കുമതിക്കാരും വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. അമേരിക്കന്‍ റിസര്‍വ് ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ നിലപാടുകളെത്തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയ്‌ക്ക് തിരിച്ചടിയായി. ഇതോടെ ജൂണ്‍ പതിനൊന്നിന് രേഖപ്പെടുത്തിയ 58.98 എന്ന റെക്കോഡ് പഴങ്കഥയായി.
പ്രവാസി മലയാളികളെ സംബന്ധിച്ച് ഏറെ ഗുണകരമാണ് ഈ മൂല്യത്തകര്‍ച്ച. എന്നാല്‍ നാട്ടുകാരെ സംബന്ധിച്ച് സമസ്‌ത മേഖലകളിലും വിലക്കയറ്റമാകും ഫലം. ഇന്ധനവിലയും ഇറക്കുമതി സാധനങ്ങളുടെ വിലയും മോട്ടോര്‍ വാഹന- ഇലക്‌ട്രോണിക് ഉത്‌പന്നങ്ങളുടെ വിലയുമെല്ലാം വര്‍ധിക്കും. രൂപ കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി പി. ചിദംബരം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്‌തു. രൂപയുടെ മൂല്യത്തില്‍ വന്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കാര്യമായ ഇടപെടലുകള്‍ നടത്തുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha