ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 151 പോയന്റ് നഷ്ടത്തില്‍ 37873ലും നിഫ്റ്റി 34 പോയന്റ് താഴ്ന്ന് 11166ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 151 പോയന്റ് നഷ്ടത്തില്‍ 37873ലും നിഫ്റ്റി 34 പോയന്റ് താഴ്ന്ന് 11166ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 706 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരകള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്.
എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഗെയില്‍, ബിപിസിഎല്‍, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha